Somehow, somewhat, somewhere, Somewhere else

 1,Somehow   2,somewhat  3,somewhere  4,Somewhere else


📌Somehow - എങ്ങനെയെങ്കിലും, എങ്ങനെയോ,ഒരുവിധത്തിൽ 

Ex: Don't worry, we will get the money back somehow - വിഷമിക്കേണ്ട, എങ്ങനെയെങ്കിലും പണം തിരികെ കിട്ടും

The cat somehow climbed at the tall tree - പൂച്ച എങ്ങനെയോ ഉയരമുള്ള മരത്തിൽ കയറി

I need to find a way to somehow clean my room - എൻ്റെ മുറി എങ്ങനെയെങ്കിലും വൃത്തിയാക്കാൻ എനിക്ക് ഒരു വഴി കണ്ടെത്തണം.

Somehow we reached the place.- എങ്ങനെയോ ഞങ്ങൾ സ്ഥലത്തെത്തി.

Somehow i have written the examination - എങ്ങനെയോ ഞാൻ പരീക്ഷ എഴുതി

📌somewhere - എവിടേയോ, എവിടെയെങ്കിലും 


James lives somewhere in the City - ജെയിംസ് സിറ്റിയിൽ എവിടെയോ താമസിക്കുന്നു.

I lost my toy somewhere in the park. - പാർക്കിലെവിടെയോ എൻ്റെ കളിപ്പാട്ടം നഷ്ടപ്പെട്ടു.

I have seen that book somewhere, but I don't know remember where - ഞാൻ ആ പുസ്തകം എവിടെയോ കണ്ടിട്ടുണ്ട്, പക്ഷേ എവിടെയാണെന്ന് എനിക്കറിയില്ല.

I have seen you somewhere but i don't know remember - നിന്നെ എവിടെയോ കണ്ടിട്ടുണ്ട് പക്ഷെ ഓർമ്മയില്ല

I want to go somewhere with a lot of water to swim in - എനിക്ക് നീന്താൻ ധാരാളം വെള്ളമുള്ള എവിടെയെങ്കിലും പോകണം.

I kept the key somewhere in the room - ഞാൻ താക്കോൽ മുറിയിൽ എവിടെയോ സൂക്ഷിച്ചു


📌Somewhere else - മറ്റെവിടെയെങ്കിലും, വേറെവിടെയെങ്കിലും,മറ്റെവിടെയോ 

You must have kept it somewhere else - നിങ്ങൾ അത് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കണം.

Can we go somewhere else this Sunday - ഈ ഞായറാഴ്ച നമുക്ക് മറ്റെവിടെയെങ്കിലും പോകാം

It is too crowded here. Let's go somewhere else. - ഇവിടെ നല്ല തിരക്കാണ്.  നമുക്ക് വേറെ എവിടെയെങ്കിലും പോകാം.

Do you want to go somewhere else? - നിങ്ങൾക്ക് മറ്റെവിടെയെങ്കിലും പോകണോ?


📌Somewhat - കുറച്ച്, കുറേച്ചേ, ഏറെക്കുറെ 

The food is somewhat spicy, but I like it.- ഭക്ഷണം കുറച്ച് എരിവുള്ളതാണ്, പക്ഷേ എനിക്കത് ഇഷ്ടമാണ്.

The beach was somewhat crowded but still enjoyable. - കടൽത്തീരത്ത് കുറച്ച് തിരക്കുണ്ടായിരുന്നുവെങ്കിലും ഇപ്പോഴും ആസ്വാദ്യകരമായിരുന്നു.

The price is somewhat higher than I expected. - വില ഞാൻ പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലാണ്.

She is reply to my question was somewhat ambiguous - എൻ്റെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടി കുറച്ച് അവ്യക്തമായിരുന്നു.

Ambiguous (ആമ്പിഗിഓയ്സ് )- രണ്ട് അർത്ഥം ഉള്ള, അവ്യക്തമായ 

The work has progressed somewhat - പണി കുറെയൊക്കെ പുരോഗമിച്ചു.

Comments

Popular posts from this blog

ESTIMATE