To


1,To indicate direction or destination (ലേക്ക് )
He ran to school - അവൻ  സ്കൂളിലേക്ക് ഓടി
Anjaly went to office - അഞ്ജലി ഓഫീസിലേക്ക് പോയി
( to market, to library, to lulu mal, to kochi , to delhi ,
 to park, to temple , to theatre.

2, To indicate state of something ( അവസ്ഥയെ സൂചിപ്പിക്കാൻ വേണ്ടി (ആൻ എന്ന സൗണ്ട് )
 Akshay went to play - അക്ഷയ് കളിക്കുവാൻ പോയി
 She went to eat pizza  - അവൻ പിസ കഴിക്കുവാൻ പോയി  ( you study , to write  , to dance,  to clean , to cook, to talk ,to Swim, to see , to watch )

3, to show the end limit of a period of time ( വരെ എന്ന സൗണ്ട് ))
 We work from Monday to Friday -ഞങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ വർക്ക് ചെയ്യുന്നു 
 I think she is 20 to 25years old - അവൾക്ക് 20 മുതൽ 25 വയസ്സ് വരെ പ്രായമുണ്ടെന്ന് ഞാൻ കരുതുന്നു.

4, to show the patient or thing that receive something.- എന്തെങ്കിലും സ്വീകരിക്കുന്നതിനു കൊടുക്കുന്നതിനുവേണ്ടി ( ന് എന്ന സൗണ്ട് ന് വേണ്ടി )
 I gave the key to Raju - ഞാൻ താക്കോൽ രാജുവിന് കൊടുത്തു

5, with certain words in comparative degree ( കാൾ എന്ന സൗണ്ട് ന് വേണ്ടി.)
 I prefer tea to coffee  - കാപ്പിയെക്കാൾ ചായയാണ് എനിക്കിഷ്ടം.
 I am junior to him , I am senior to junior, elder to younger


Worksheet fill in the blanks with IN , ON , AT , WITH , FOR , OF , TO

1. Halloween is celebrated....in....the United States....on....October 31.
ഒക്‌ടോബർ 31-നാണ് അമേരിക്കയിൽ ഹാലോവീൻ ആഘോഷിക്കുന്നത്.

 2. Are you going away...for.... the weekend?
 നിങ്ങൾ വാരാന്ത്യത്തിൽ പോകുകയാണോ?

 3. I have been living here....for...ten years.
പത്തുവർഷമായി ഞാനിവിടെ താമസിക്കുന്നു.

 4. Have you been...to...the cinema recently? നിങ്ങൾ അടുത്തിടെ സിനിമയിൽ പോയിട്ടുണ്ടോ?

 5. I happened....to...meet an old friend..in.... town.- നഗരത്തിൽ വച്ച് ഒരു പഴയ സുഹൃത്തിനെ ഞാൻ കണ്ടുമുട്ടി

 6. He always drives...at.... a tremendous speed because he's always....in...a hurry.- അവൻ എപ്പോഴും അമിത വേഗതയിൽ ഓടിക്കുന്നു, കാരണം അവൻ എപ്പോഴും തിരക്കിലാണ്.

 7. He is very fond....of..... good food.- നല്ല ഭക്ഷണത്തോട് അയാൾക്ക് വലിയ ഇഷ്ടമാണ്

 8. He married at the age...of...28.- 28-ാം വയസ്സിൽ വിവാഹം കഴിച്ചു.

 9. I bought many things during my stay..in... Delhi. - ഡൽഹിയിൽ താമസിക്കുമ്പോൾ പലതും വാങ്ങി.

 10. According..to... the guide there are three hotels...in...town. - ഗൈഡ് പറയുന്നതനുസരിച്ച് നഗരത്തിൽ മൂന്ന് ഹോട്ടലുകളുണ്ട്.

 11. I saw him standing...in... the queue.- അവൻ ക്യൂവിൽ നിൽക്കുന്നത് ഞാൻ കണ്ടു.

 12. I want...to... post this letter..to.. a friend - ഈ കത്ത് ഒരു സുഹൃത്തിന് പോസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

 13. I'm going..to.... Calicut...on... Monday Would you like....to...come with us? - ഞാൻ തിങ്കളാഴ്ച കോഴിക്കോട്ടേക്ക് പോകുന്നു.  ഞങ്ങളുടെ കൂടെ വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

14. My mum sat in the back of the car.- അമ്മ വണ്ടിയുടെ പുറകിൽ ഇരുന്നു.

 15. I'm returning to Kochi at the end of the month.- ഈ മാസാവസാനം ഞാൻ കൊച്ചിയിലേക്ക് മടങ്ങുകയാണ്.

Comments

Popular posts from this blog

ESTIMATE