Should have / Could have / Would have
Should have, Would have, Could have ഇവയോടൊപ്പം verb ഇന്റെ V3 ഫോം മാത്രമേ use ചെയ്യുകയുള്ളൂ.
Should have - ഷുടവ് (talking pronunciation)
Should have - പാസ്റ്റിൽ ഒരു കാര്യം ചെയ്യുന്നതായിരുന്നു നല്ലത് പക്ഷെ ചെയ്തില്ല. ഇങ്ങനെ ഉള്ള കാര്യത്തെ പറ്റി പറയാൻ Should have ഉപയോഗിക്കാം.
Ex : I should have driven more carefully - ഞാൻ കുറേക്കൂടി ശ്രദ്ധയോടെ വണ്ടി ഓടിക്കണമായിരുന്നു.
I should have gone on a diet - ഞാൻ ഡയറ്റ് നോക്കണമായിരുന്നു
You should have taken my advice - നിങ്ങൾ എൻ്റെ ഉപദേശം സ്വീകരിക്കണമായിരുന്നു.
You should have discussed the matter with me - നിങ്ങൾ എന്നോട് വിഷയം ചർച്ച ചെയ്യണമായിരുന്നു.
Radha should have studied more about Raju behaviour - രാജുവിൻ്റെ പെരുമാറ്റത്തെക്കുറിച്ച് രാധ കൂടുതൽ പഠിക്കണമായിരുന്നു.
Madhavan should have eloped with Rugmini when he had the chance - അവസരം കിട്ടിയപ്പോൾ മാധവൻ രുഗ്മിണിക്കൊപ്പം ഒളിച്ചോടി പോകണമായിരുന്നു.
Elope - കാമുകനോടൊന്നിച്ച് ഒളിച്ചോടുക, രഹസ്യമായി വിവാഹം ചെയ്യാൻ കാമുകനുമൊത്ത് ഒളിച്ചോടുക.
Raju should not have loved Radha - രാജു രാധയെ സ്നേഹിക്കാൻ പാടില്ലായിരുന്നു.
You shouldn't have talked rudely to your mother - അമ്മയോട് അപമര്യാദയായി സംസാരിക്കാൻ പാടില്ലായിരുന്നു
rudely - കർക്കശമായി , മര്യാദയില്ലാത്ത രീതിയിൽ
I shouldn't have wasted my time - ഞാൻ സമയം കളയാൻ പാടില്ലായിരുന്നു.
Another usage of (should have) - സാധാരണ ഗതിയിൽ ഇപ്പോൾ അത് നടന്നിട്ടുണ്ടാകണം എന്നൊക്കെ പറയാനും Should have ഉപയോഗിക്കും.
Ex: The plane should have landed by now - പ്ലെയിൻ ലാൻഡ് ചെയ്തിട്ടുണ്ടാവേണ്ടത് ആണ് (എങ്ങനെ പറയുമ്പോൾ By now എന്ന phrase കൂടെ ഉപയോഗിക്കാറുണ്ട് )
The chief guest should have arrived by now, but he hasn't. - ചീഫ് ഗസ്റ്റ് ഈ സമയം ഇവിടെ എത്തേണ്ടത് ആയിരുന്നു പക്ഷെ ഇതുവരെ എത്തിയിട്ടില്ല.
Would have - വുഡവ് (talking pronunciation)
Would have - സാങ്കല്പികമായ കാര്യങ്ങളെ പറ്റിപറയാൻ വേണ്ടി അതായത് പാസ്റ്റിൽ ഇങ്ങനെ ഒരു കാര്യം നടന്നിരുന്നു എങ്കിൽ ഇതും സംഭവിക്കും ആയിരുന്നു എന്ന് പറയാൻ വേണ്ടി ആണ് would have use വരുന്നത്.
Ex : if you had asked me, I would have told you the truth - നീ എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിന്നോട് സത്യം പറയുമായിരുന്നു.
You would have felt better, if you had taken rest നി വിശ്രമിച്ചിരുന്നെങ്കിൽ നിനക്ക് കുറച്ചുകൂടി ആശ്വാസം തോന്നുമായിരുന്നു.
I would have made a cake but i ran out of butter. - ഞാൻ ഒരു കേക്ക് ഉണ്ടാക്കുമായിരുന്നു, പക്ഷേ എൻ്റെ കയ്യിലെ ബട്ടർ തീർന്നുപോയി.
We would have gone out, but we were tired - ഞങ്ങൾ പുറത്തു പോകുമായിരുന്നു, പക്ഷേ ഞങ്ങൾ ക്ഷീണിതരായിരുന്നു.
i would have done - ഞാൻ ചെയ്തേനെ
i would have come - ഞാൻ വന്നേനെ
i would have gone - ഞാൻ പോയേനെ
Example Sentence Sentence from meesha madhavan movie
Pillachan would have never gone to sarasu's house, if he had known purushu was there - പുരുഷു ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ പിള്ളേച്ചൻ ഒരിക്കലും സരസുവിൻ്റെ വീട്ടിൽ പോകുമായിരുന്നില്ല.
Pillachan would have done the same if he had been here - പിള്ളേച്ചൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇതുതന്നെ ചെയ്യുമായിരുന്നു.
If I had known you were coming, I would have cleaned the house.
നീ വരുമെന്ന് ഞാൻ അറിഞ്ഞിരുന്നെങ്കിൽ വീട് വൃത്തിയാക്കുമായിരുന്നു.
Could have - കുഡവ് (talking pronunciation) പാസ്റ്റിൽ ഒരു കാര്യം ചെയ്യാൻ സാധിക്കും ആയിരുന്നു പക്ഷെ അത് ചെയ്തില്ല എന്ന് പറയാൻ നമുക്ക് could have ഉപയോഗിക്കാം.
Example :
He could have studied harder, but he didn't - അവന് കുറച്ചുകൂടെ നന്നായി പഠിക്കാമായിരുന്നു, പക്ഷേ അവൻ പഠിച്ചില്ല.
She could have gone there - അവൾക്ക് അവിടെ പോകാമായിരുന്നു.
However, you could have told me.- എന്നാലും നിനക്ക് എന്നോട് പറയാമായിരുന്നു
.
Pillachan could have married srasu, if he had not been in the gulf ഗൾഫിൽ അല്ലായിരുന്നെങ്കിൽ പിള്ളച്ചന് സരസുവിനെ വിവാഹം കഴിക്കാമായിരുന്നു.
We could have danced together, if we had been in goa - ഗോവയിലായിരുന്നെങ്കിൽ നമുക്ക് ഒരുമിച്ച് നൃത്തം ചെയ്യാമായിരുന്നു.
I could have eaten more, but i decided not to - എനിക്ക് കൂടുതൽ കഴിക്കാമായിരുന്നു, പക്ഷേ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു
You could have asked me before taking the decision - ആ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങൾക്ക് എന്നോട് ചോദിക്കാമായിരുന്നു.
You late by an houre, you could have texted me - നിങ്ങൾ ഒരു മണിക്കൂർ വൈകി, നിങ്ങൾക്ക് എനിക്ക് മെസ്സേജ് ചെയ്യാമായിരുന്നു.
Couldn't have - പാസ്റ്റിൽ ഒരു കാര്യം ചെയ്യാൻ സാധിക്കില്ല എന്ന് പറയാൻ ആണ് Couldn't have ഉപയോഗിക്കുന്നത്.
Ex : she couldn't have come because she was sick - അവൾക്ക് സുഖം ഇല്ലായിരുന്നത് കൊണ്ട് അവൾക്ക് വരാൻ കഴിഞ്ഞില്ല.
We couldn't have done it without your help - നിങ്ങളുടെ സഹായമില്ലാതെ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയുമായിരുന്നില്ല.
Next usage of Could have - കഴിഞ്ഞുപോയ കാര്യങ്ങളെ പറ്റി എന്തെങ്കിലുമൊക്കെ ഊഹിക്കാൻ Could have ഉപയോഗിക്കാം.
Ex: ഇന്ന് ഒരു മീറ്റിംഗ് ഉള്ളതാണ് അതിൽ പങ്കെടുക്കാൻ ബേസിൽ വരേണ്ടതാണ് പക്ഷെ ബേസിൽ വന്നില്ല ബേസിലിന് എന്ത് പറ്റിയതായിരിക്കാം?
Answer 1 - Basil could have missed the train - ബേസിലിന് ട്രെയിൻ മിസ്സ് ചെയ്തതായിരിക്കാം. ഈ same sentence ൽ could have ന് പകരം May have ഉം might have ഉപയോഗിക്കാം.
Answer 2 - He could have forgotten about the meeting - ബേസിൽ മീറ്റിംഗ് നെ പറ്റി മറന്ന് പോയിട്ടുണ്ടായിരിക്കാം./ ഈ same sentence ലും could have ന് പകരം May have ഉം might have ഉപയോഗിക്കാം.
Comments
Post a Comment