Will and Would

Would you please - വുജ്യു യു പ്ലീസ്                            ( pronunciation)
I'll help you - ഐൽ ഹെല്പ് യു (pronunciation)
I would like - ഐഡ് ലൈക്‌ pronunciation)

Will and would - ഇവ രണ്ടും മോഡൽ വെർബ് ആണ് അതുകൊണ്ട് തന്നെ Model verb ന് ശേഷം എപ്പോഴും Verb ന്റെ ബേസ് ഫോം മാത്രമേ ഉപയോഗിക്കാവു.
Ex: I will go  
      He will write 
      She would eat
      Thay would com

Will ന്റെ പാസ്റ്റ് ആണ് would എന്നിരുന്നാലും would പാസ്റ്റ് ൽ മാത്രമല്ല ഉപയോഗിക്കുന്നത്.

Will real കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ Would Unreal കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു.

സങ്കല്പിക കാര്യങ്ങൾക്ക് would ഉപയോഗിക്കുന്നു 

പാസ്റ്റിൽ നടന്ന കാര്യങ്ങൾക്ക് would ഉപയോഗിക്കുന്നു.

Difference of usage
Ex: Will you come with me?
      I will come with you - വരും /വരാം 
      I would come with you if i were free - വരില്ല, വരാൻ സാധ്യത ഇല്ല.( ഞാൻ ഫ്രീ ആയിരുന്നെങ്കിൽ ഞാൻ നിങ്ങളുടെ കൂടെ വരുമായിരുന്നു

I'm well prepared, so i think i will ace the exam. - ഞാൻ നന്നായിട്ട് പ്രിപ്പേർ ചെയ്തിട്ടുണ്ട് അതുകൊണ്ട് ഈ എക്സാം ഞാൻ പൊളിക്കും 

Ace എയ്സ് - പ്രഗല്‌ഭൻ, മികച്ച നേട്ടം കൈവരുത്തിയ ആൾ

They look experienced, so i think they will handle the project well - അവർക്ക് നല്ല എക്സ്പീരിയൻസ് ഉള്ള പോലെ ഉണ്ട് 

We I'll be in Delhi next week - വി ഇൽ ബി ഇൻ ഡൽഹി നെക്സ്റ്റ് വീക്ക്‌ - ഞങ്ങൾ അടുത്ത ആഴ്ച ഡൽഹിയിൽ ഉണ്ടാകും

I I'll do better next time, i promise - അ ഇൽ ഡു ബെറ്റർ നെക്സ്റ്റ് ടൈം > അടുത്ത തവണ ഞാൻ നന്നായി ചെയ്യും, ഞാൻ വാഗ്ദാനം ചെയ്യുന്നു

Would Usage in the past👇
I was well prepared, so i thought i would ace the exam. - ഞാൻ നന്നായിട്ട് പ്രിപ്പേഡ് ആയിരുന്നു അതുകൊണ്ട് എക്സാം പൊളിക്കാം പറ്റും എന്നൊക്കെ ആണ് ഞാൻ വിചാരിച്ചത്.

When i was a kid, i would eat a lot of cookies - ഞാൻ കുട്ടിയായിരുന്നപ്പോൾ, ഞാൻ ധാരാളം കുക്കീസ് ​​കഴിക്കുമായിരുന്നു.

When we were kids, we would go to the park on Sunday - ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ഞായറാഴ്ച പാർക്കിൽ പോകുമായിരുന്നു.

At the end of the lesson, she felt confident that she would grasp the english grammar - ഈ ലെസ്സൺ ന്റെ അവസാനം അവൾക്ക് ഗ്രാമാർ പഠിച്ചെടുക്കാൻ കഴിയും എന്ന് കോൺഫിഡൻസ് തോന്നി.

Grasp ഗ്രാസ്പ് - മനസ്സിലാക്കുക, ഗ്രഹിക്കുക, പിടിക്കുക

He used to visit his parents every other weekend - അവൻ അവന്റെ പാരൻസിനെ എല്ലാം വീക്കെൻഡ് ലും കാണാറുണ്ടായിരുന്നു. 
▶️ ഇത് would ഉപയോഗിച്ച് പറയുന്നത് എങ്ങനെ എന്ന് നോക്കാം 
He would visit his parents every other weekend - അവൻ അവന്റെ പാരൻസിനെ എല്ലാം വീക്കെൻഡ് ലും കാണാറുണ്ടായിരുന്നു.

(നിർബന്ധം would usage )
She wouldn't say what the issue with her husband was - ഭർത്താവുമായുള്ള പ്രശ്‌നം എന്തുവന്നാലും അവൾ പറയില്ല
( wouldn't - ഒരു സ്‌ട്രെസ് ഉണ്ട് )

She wouldn't come with me - അവൾ എന്റെ കൂടെ വരുകയേ ഇല്ല.

When my mother was angry, she wouldn't speak to me 
അമ്മക്ക് ദേഷ്യം വരുമ്പോൾ എന്നോട് മിണ്ടില്ല

I asked them it refund my money, but they wouldn't do it - എൻ്റെ പണം തിരികെ നൽകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു, പക്ഷേ അവർ അത് ചെയ്തില്ല.

My car wouldn't start, so I look a taxi to work - എൻ്റെ കാർ സ്റ്റാർട്ട് ആകുന്നില്ല, അതിനാൽ ഞാൻ ഒരു ടാക്സിയിൽ ജോലിക്ക് പോയി

The top won't come off - അടപ്പ് എത്ര നോക്കിയിട്ടും തുറന്ന് വരുന്നില്

വിനയത്തോടെ ഒരു കാര്യം ചോദിക്കുന്നതിൽ would ന്റെ ഉപയോഗം.

Would you mind കഴിഞ്ഞ് Ing ഫോം ചേർക്കണം 👇

Would you mind sending me the photos - ആ ഫോട്ടോകൾ എനിക്ക് അയച്ചുതരുന്നതിൽ നിങ്ങൾക്ക് വിരോധമുണ്ടോ?

Would you send me the photos please - ദയവായി ഫോട്ടോകൾ എനിക്ക് അയച്ചുതരാമോ..

Would you close the window please - ആ വിൻഡോ ഒന്ന് അടച്ചിടുമോ?

Would you mind closing the window please? It's getting a bit chilly - ദയവായി ജനൽ അടയ്ക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ചെറുതായി തണുപ്പ് കൂടുന്നുണ്ട്.

Would you mind opening this window - ആ ജന്നൽ ഒന്ന് തുറക്കാമോ?

Would you like to join us for dinner?അത്താഴത്തിന് ഞങ്ങളോടൊപ്പം ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
I would love to, but i won't be free - ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ ഫ്രീ അല്ല.

Would you mind if i opened the window - ഞാൻ ഈ ജന്നൽ തുറക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.

Do you want to go out tonight? ഇന്ന് രാത്രി പുറത്ത് പോണോ? ( ഈ സെന്റൻസ് കുറച്ചുകൂടേ polite ആയിട്ടു എങ്ങനെ പറയുന്നു എന്ന് നോക്കാം 👇

Would you like to go out tonight? - ഇന്ന് രാത്രി നിങ്ങൾക്ക് പുറത്ത് പോകാൻ താൽപ്പര്യമുണ്ടോ? 

When is the meeting scheduled?മീറ്റിംഗ് എപ്പോഴാണ് സ്കെജ്യുൾ ചെയ്തിട്ടുള്ളത്?
ഈ സെന്റൻസ് കുറച്ചുകൂടെ polite ആയിട്ടു എങ്ങനെ പറയുന്നു എന്ന് നോക്കാം 👇

Would you let me know when the meeting is scheduled? മീറ്റിംഗ് എപ്പോഴാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത് എന്ന് എന്നെ ഒന്ന് അറിയിക്കുമോ?

I would like another cup of tea - എനിക്ക് ഒരു ചായ കൂടി വേണം (polite)

We would like to traval to the Maldives -       വി ഇഡ് ലൈക്‌ ടു ട്രാവൽ ടു ദി മാലിദ്വീപ് - മാലിദ്വീപിലേക്ക് യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

Would you like some of coffee - നിങ്ങൾക്ക് കുറച്ച് കൂടെ കോഫി വേണോ?

Would you like come with us -നിങ്ങൾക്ക് ഞങ്ങളുടെ കൂടെ വരണോ? (polite)

Would you Carry this bag for me - ഈ ബാഗ് എനിക്കുവേണ്ടി ഒന്ന് പിടിക്കാമോ? (polite)

Would you let me know when the lunch break is?ഉച്ചഭക്ഷണ ഇടവേള എപ്പോഴാണെന്ന് എന്നെ ഒന്ന് അറിയിക്കാമോ?

Would you prefer tea or coffee? നിങ്ങൾക്ക് ചായയാണോ കോഫി ആണോ താല്പര്യം?

Answer 
I would like - pronunciation > ഐഡ് ലൈക്‌ 
I would like a cup of cofeee. - ഐഡ് ലൈക്‌ എ കപ്പ്‌ ഓഫ് കോഫി = ഒരു കപ്പ് കാപ്പി കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.

I would like to have my lunch now. - ഐഡ് ലൈക്‌ റ്റു ഹാവ് മൈ ലഞ്ച് നൗ > ഇപ്പോൾ ഉച്ചഭക്ഷണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ( ശ്രദ്ധിക്കുക ഇവിടെ ഒരു പ്രവർത്തി ആണ് താല്പര്യം ആണ് ആയതിനാൽ ആണ് ഇവിടെ To വരുന്നത്.

Ex - I would like to take a nap - ഞാൻ ഒന്ന് അൽപനേരം ഉറങ്ങാൻ ആഗ്രഹിക്കുന്നു

അഭിപ്രായം ചോദിക്കാൻ പറയാൻ നമുക്ക് would ഉപയോഗിക്കാം 

Can you guess how much i weigh?എൻ്റെ ഭാരം എത്രയാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?
       I would say you are around fifty kilos - ഐഡ് സെ യു ആർ എറൌണ്ട് 50 കിലോസ് - നിങ്ങൾക്ക് ഏകദേശം അമ്പത് കിലോയുണ്ടെന്ന് ഞാൻ പറയും

Reported speech ൽ will വരില്ല would ആണ് 
ഇവിടെ കഴിഞ്ഞ കാര്യം ആണ് പറയുന്നത് ആയതിനാൽ will ഉപയോഗിക്കാൻ കഴിയില്ല ഇവിടെ would ആണ്.

Anu said she would go home this weekend. - ഈ വീക്കെൻഡ് വീട്ടിൽ പോകാമെന്ന് അനു പറഞ്ഞു.

Reena said she would bring the cake - കേക്ക് കൊണ്ടുവരാമെന്ന് റീന പറഞ്ഞു.

Jhon said they would come on time - അവർ കൃത്യസമയത്ത് എത്തുമെന്ന് ജോൺ പറഞ്ഞു.

തീരെ നടക്കാൻ ചാൻസ് ഇല്ലാത്ത കാര്യങ്ങൾ പറയാൻ would ഉപയോഗിക്കാം 
If i won the lottery, i would travel around the world - എനിക്ക് ലോട്ടറി അടിച്ചാൽ ഞാൻ ലോകം ചുറ്റി സഞ്ചരിക്കും

Usage of Would have

If I had studied harder, I would have passed the exam - ഞാൻ കുറച്ച് കഷ്ടപ്പെട്ട് പഠിച്ചിരുന്നെങ്കിൽ exam പാസ്സായേനെ.. 

If they had left earlier, they would have caught the train. - നേരത്തെ പോയിരുന്നെങ്കിൽ ട്രെയിൻ പിടിക്കാമായിരുന്നു.

I wish he would reply to me my massage more promptly - അദ്ദേഹം എൻ്റെ സന്ദേശത്തിന് കൂടുതൽ വേഗത്തിൽ മറുപടി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

I wish he wouldn't interrupt me when I am speaking - ഞാൻ സംസാരിക്കുമ്പോൾ അവൻ എന്നെ തടസ്സപ്പെടുത്താതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

If she hadn't warned us, we would have been in serious trouble. - അവൾ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയില്ലെങ്കിൽ, ഞങ്ങൾ ഗുരുതരമായ കുഴപ്പത്തിലാകുമായിരുന്നു. 

Will have 
Ex: ഞാൻ ചെയ്ത് തീർത്തിരിക്കും അല്ലെങ്കിൽ അത്തരത്തിൽ ഉള്ള സെന്റൻസ് കൾക്ക് will have 

By the time you return, i will have finished reading the book you lent me. - നീ തിരിച്ചു വരുമ്പോഴേക്കും നീ തന്ന പുസ്തകം ഞാൻ വായിച്ചു തീർക്കും

Comments

Popular posts from this blog

ESTIMATE