Get
Example usages of "get"
കൊണ്ടുവരുക എന്ന bring വാക്കിന് വേണ്ടി Get ഉപയോഗിക്കാം.
I will go and get some more biscuits - ഞാൻ പോയി കുറച്ച് ബിസ്ക്കറ്റ് എടുത്തിട്ട് വരാം
I will get some more chairs - ഞാൻ കുറച്ച് കസേരകൾ കൊണ്ടുവരാം
Buy എന്ന വാക്കിന് പകരവും get ഉപയോഗിക്കാം
Can you please get some milk - കുറച്ച് പാൽ വാങ്ങിക്കൊണ്ട് വരുമോ?
Can you please get some vegetables when you go out? - നീ പുറത്ത് പോകുമ്പോൾ കുറച്ച് വെജിറ്റബിൾ വാങ്ങിക്കൊണ്ട് വരുമോ?
Reach എന്ന വാക്കിന് പകരം get ഉപയോഗിക്കാം.
What time did you get there?- എത്ര മണിക്കാണ് നീ അവിടെ എത്തിയത്?
The train gets in at 6:30 pm - 6.30 ന് ആ ട്രെയിൻ ഇവിടെ ഏത്തിച്ചേരാറുണ്ട്.
Must have - ഇങ്ങനെ ആയിരിക്കണം
They must have got in through the window - ജനലിലൂടെയായിരിക്കണം അവർ അകത്ത് കയറിയത്.
I got bored - എനിക്ക് ബോറടിച്ചു.
I got bored before halfway - പാതിഎത്തുന്നതിനു മുമ്പ് എനിക്ക് ബോറടിച്ചു..
I got tired - ഞാൻ തളർന്നു പോയി
Got angry - ദേഷ്യം പിടിച്ചു
I was late and the teacher got angry - ഞാൻ വൈകിപ്പോയി, ടീച്ചർക്ക് ദേഷ്യം വന്നു.
Get lost - ഒന്ന് പോയ്‌തരുമോ എന്ന് ദേഷ്യത്തിൽ പറയുന്നത്
I got lost - എനിക്ക് വഴിതെറ്റി പോയി എന്നൊരു അർത്ഥം കൂടെ ഉണ്ട്
Ex : ഹിദരാബാദ് ബസ്റ്റാന്റ് ൽ ചെന്നപ്പോൾ എനിക്ക് ഒന്നും മനസിലാകുന്നില്ല i get lost..
He got lost - അവന് ഒന്നും മനസിലായില്ല.
He got lost when he started to talk about artificial intelligent - ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ അയാൾക്ക് ആകെ പിടിവിട്ടു ( തെറ്റി )
Get wet - നനഞ്ഞു
Catch cold - ജലദോഷം പിടിക്കും
Don't get wet or you will catch cold - നനയരുത്, അല്ലെങ്കിൽ നിങ്ങൾക്ക് ജലദോഷം പിടിക്കും
She gets tired - അവൾ tired ആകും
She got tired - അവൾ tired ആയി
She got scared - അവൾ പേടിച്ച് പൊട്ടി
It gets dark quickly - പെട്ടന്ന് ഇരുട്ട് ആകും
It got dark quickly - പെട്ടന്ന് ഇരുട്ട് ആയി
Hire - ജോലിക്ക് എടുക്കുക
Fired - പിരിച്ചുവിടുക ( informal )
She got fired - അവളെ പിരിച്ചുവിട്ടു
He got hit by a car - അവനെ കർ ഇടിച്ചു.
ഒരു വ്യക്തിട്ടിയെ സുഹിപ്പിച്ച് ഒരു കാര്യം ചെയ്യിക്കുമ്പോൾ നമുക്ക് got ഉപയോഗിക്കാം
Ex: I got my sister to bake a cake for me - എന്റെ ചേച്ചീനെ കൊണ്ട് ഞാൻ ഒരു കാക്കേ ഉണ്ടാക്കിപ്പിച്ചു.
(ഇവിടെ to വളരെ important ആണ് )
(I got someone to do something for me)
Ex: I got my friend to help me move to my new apartment - എൻ്റെ പുതിയ അപ്പാർട്ട്‌മെൻ്റിലേക്ക് മാറാൻ എന്റെ സുഹൃത്തിനെ കൊണ്ട് സഹായിപ്പിച്ചു
Ex: I got my wife to give me a massage - എന്റെ ഭാര്യയെ കൊണ്ട് എന്നെ മസ്സാജ് ചെയ്യിപ്പിച്ചു.
Get out - പുറത്തു പോ
Get lost - ഒന്ന് പോയ്‌തരുമോ എന്ന് ദേഷ്യത്തിൽ പറയുന്നത്
Get over here - ഇവിടെ വരൂ
Get me a pen - ഒരു പേന എടുത്തു തരൂ
Get ready - റെഡി ആകൂ
Get up - എഴുനേൽക്കുക
Get on - കയറുക
Get in the car - കാറിൽ കയറുക
Get off the bus - ബസിൽ നിന്ന് ഇറങ്ങുക
I want to get off here - എനിക്ക് ഇവിടെ ഇറങ്ങണം
Got away - രക്ഷപെട്ടു
Ex : He got away just a warning from the police
നിരാശാ കാമുകി കാമുകൻ മാരോട് പറയാൻ
"Get over someone"
Get over her - അവളെ തലേന്ന് കളയ്
Ex: കുറേകാലം ആയല്ലോ നീ അവളുടെ പേര് പറഞ്ഞ് നടക്കുന്നു Get over her?
Get along - പുതിയ ഫ്രഡോ സഹപ്രവർത്തകരോ ഒത്തു ഒരുമിച്ച് പോകുന്നുണ്ടോ എന്ന് ചോദിക്കാൻ
Ex : Are you getting along well with your colleagues - നിങ്ങളുടെ സഹപ്രവർത്തകരുമായി നിങ്ങൾ നന്നായി ഇടപഴകുന്നുണ്ടോ?

Comments
Post a Comment